
സിങ്കപ്പൂര്‍ ഒരു ചെറിയ രാജ്യമാനെന്കിലും അവിടെ താമസിക്കുന്നവര്കും സഞ്ചാരികള്‍കുംമാനസികഉല്ലാസത്തിനും ബുദ്ധി വികാസത്തിനും ഉതകുന്ന പല കാഴ്ചകളും അവിടെ ഒരുക്കിയിരിക്കുന്നു. ഒന്നാം തരം ഒരു മൃഗശാല, ഒരു രാത്രികാല സഫാരി, പക്ഷി സങ്കേതം, ചിത്റശലഭ പാര്ക്ക്, സെന്ടോസ ദ്വീപിലെ കാഴ്ച ബന്ഗ്ലാവ്, അവിടെയുള്ള വെള്ളത്തിനടിയിലുള്ള അക്വേറിയം, ശാസ്ത്ര കേന്ദ്രം ഇവയെല്ലാം കാണാന്‍ വളരെ ഉണ്ട്. തത്കാലം പക്ഷി സങ്കെതത്തെപ്പറ്റി ആവാം. ജുറോങഗ് എന്ന സ്ഥലത്താണ് ഈ പക്ഷി സങ്കേതം. പക്ഷികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിലാണ് പാര്‍പ്പിചിരിക്കുന്നത്. ഏതാണ്ട് 600 വര്‍ഗത്തിലുള്ള പക്ഷികള്‍ ഇവിടെഉണ്ടത്രേ വിവിധ തരത്തിലുള്ളവ.ഷൂബില്‍, നീല കൊക്ക് , പെലികന്‍ , ഫ്ലാമിന്ഗോസ് അങ്ങനെ പോകുന്നു. വിവിധതരത്തിലുള്ള പെന്‍ഗുയിനുകളെ അവയുടെ ആവാസ സ്ഥാനത്തിനു തുല്യമായ അന്തരീക്ഷത്തിലാണ് പാര്‍പ്പിചിരിക്കുന്നത്. നാല് തരം പെന്‍ഗുയിനുകള് ഉണ്ട്. പിങ്കി എന്ന് വിളിക്കുന്ന പെന്ഗുയിന്ടെ കൂടെ അത്താഴം കഴിക്കാനും അവസരം ഉണ്ട്. വിവിധ ഇനത്തിലും നിറത്തിലും ഉള്ള തത്തകള്‍ കൌതകമുള്ള കാഴ്ചയാണ്. പക്ഷികളെ കൊണ്ടു പല പ്രദര്ശനങളും അവിടെ ഉണ്ട്. ഓരോ പ്രദര്‍ശനവും കഴിയുമ്പോള്‍ കുട്ടികള്‍ക് മിട്ടായി കൊടുക്കുന്നത് പോലെ പ്രത്യേകം ഇഷ്ട ഭക്ഷണം കൊടുക്കണം.
(ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്കു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ