അങ്ങനെ ഞങ്ങളുടെ സിങ്കപ്പൂര്‍ ജീവിതം അവസാനിക്കുകയായി. കാരണം പലതാണ്. ഒരു വര്‍ഷത്തെ പരിപാടി ആറുമാസം കൊണ്‍ടവസാനിപ്പിച്ചതിനു പ്രധാന കാരണം ഞങ്ങള്‍ മുമ്പ് സൂചിപ്പിച്ച ചൈനക്കാരുടെ സ്വഭാവ വ്യത്യാസമാണ്. ആശാനെ സിങ്കപ്പൂരിലേക്ക് ക്ഷണിച്ചത് ഒരു തൈവാന്‍ (പഴയ ഫോര്‍മോസ) ചൈനക്കാരനാണ്. ന്യൂയോര്‍ക് സ്റ്റേറ്റ് യൂണിവേര്സിടിയില് നിന്നു ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരു തിന്കഞ്ഞ മാന്യന്‍. പതിനഞ്ച് വര്‍ഷത്തിലധികം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി അത്യാവശ്യതിന് ഗവേഷണവും ചെയ്തു കൊണ്ടിരുന്ന കക്ഷിയെ ഒരു സിങ്കപ്പൂര്‍ ഗവേഷണ സ്ഥാപനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നു അയാള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം പറഞ്ഞ സമയത്തു ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹ്ത്തിനു കാനഡ പൌരന്‍ ആയ ഭാര്യയില്‍ ഉണ്ടായ കുട്ടിക്ക് സിങ്കപ്പൂര്‍ കാലാവസ്ഥ തീരെ പിടിക്കാതായി. ഉത്തര അമേരിക്കയിലെ വന്‍ തണുപ്പും സിങ്കപ്പൂരിലെ ചൂടും കൂടി ആയപ്പോള്‍ കുട്ടിക്ക് ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍ വന്നു. തീരെ നിവൃത്തി ഇല്ലാതെ അവര്‍ അമേരിക്കയില്‍ തന്നെ ജോലി വാങ്ങി പോയി, ഞങ്ങള്‍ അവിടെ എത്തുന്നതിനു തൊട്ടു മുന്പ്. പകരം ആശാന്‍റെ ബോസ്സ് ആയി വന്നത് ചൈന വന്‍കരയില്‍ നിന്നു ഒരു കക്ഷി. ബാഹ്യലോകവുമായി വലിയ ബന്ധമോ ഗവേഷണ രീതിയെപ്പറ്റി വേണ്ട വിവരമോ ഇല്ലാത്ത ഒരാള്‍. അദ്ദേഹത്തിന് ആശാനെ എന്തിന് അവിടേക്ക് ക്ഷണിച്ചു എന്ന് തന്നെ അറിയില്ല. കരാര്‍ ഒപ്പിട്ടത് കൊണ്ടു ആറുമാസം അയാളുടെ കൂടെ ജോലി ചെയ്തു എന്ന് മാത്രം. ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്യാന്‍ അയാള്‍ ശ്രീമാനോടാവശ്യ്പ്പെട്ടില്ല. കിട്ടുന്ന കാശിനു എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വച്ചു വിദ്യാര്ത്ഥി സുഹ്റുത്തുമായി ആലോചിച്ചു കുറെ ക്ലാസ്സ് എടുത്തു. ചില പ്രൊജെക്ടുകളില്‍ ആവശ്യപ്പെട്ട സംശയങ്ങള്‍ തീര്ത്തു കൊടുത്തു. അങ്ങനെ ആറ് മാസം കഴിഞ്ഞു . അയാളോ ഡയറക്ടരോ കരാര്‍ പുതുക്കുന്നതിനെപ്പറ്റി പറയുകയോ അഭിമാനിയായ ആശാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. അങ്ങനെ ആറു മാസം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. ഒരു പാടു അനുഭവങ്ങളോടെ,ധാരാളം ഓര്മകളോടെ. ആദ്യമായി വിദേശത്ത് ജോലി ചെയ്യാന്‍ അവസരം തന്ന എല്ലാവര്കും, പ്രത്യേകിച്ചു ദൈവത്തിനും നന്ദി പറഞ്ഞു തിരിച്ചുവന്നു. കുറച്ചു നാള്‍ കഴിഞ്ഞു , പടിഞ്ഞാറേക്കുള്ള ഒരു യാത്രക്ക് പിന്നീട് വഴിയൊരുങ്ങി എന്ന് പറയുകയാവും ശരി.
സിംഗപൂര്സ്മരണകള്
2017 ഓഗസ്റ്റ് 13, ഞായറാഴ്‌ച
17.സുഹൃത്തിന്റെ കുട്ടി
ഞങ്ങള്‍ താമസിച്ചിരുന്ന വീടിലെ കുട്ടി വളരെ മിടുക്കിയായിരുന്നു. പാട്ടിനും ഡാന്‍സിനും എല്ലാം പോകും. ചിലപ്പോള്‍ ഞാനായിരുന്നു അവളെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ ഡാന്‍സ് ക്ലാസിനു കൊണ്ടാക്കുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്തത്. ഞങ്ങളെ ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും എന്ന് വിളിച്ചത് ആ കുട്ടിയാണ്.
വിദേശരാജ്യങ്ങളില് ഫ്ലാറ്റുകളില്‍ വളരുന്ന കുട്ടികളുടെ പല പ്രത്യേകതകളും അമ്മുവിനുന്റായിരുന്നു. ഉദാഹരണത്തിന് ഭക്ഷണം. ഞാന്‍ ചോദിക്കും " അമ്മുക്കുട്ടീ ഏതൊക്‍കെയാണ് junk food ?". അവള്‍ പറയും " ഐസ് ക്രീം , ഫ്രെഞ്ച്ച് ഫ്രൈ , ബര്‍ഗര്‍, ചോക്കലേറ്റ് " എന്നിവ."മിടുക്കി. മോള്ള്‍കേതൊക്കെ ആഹാരമാണ് ഇഷ്ടം ?" "ഇതെല്ലാം എനിക്ക് ഇഷ്ട്മാണ് " . കാര്യങ്ങള്‍ എല്ലാം അറിയാം, പക്ഷെ അത് മാത്രമേ കഴിക്കൂ. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥിരമായി സിന്ഡെറെല്ലായുടെ വീഡിയോ വച്ചുകൊടുക്കണം എന്നും. അതുതീരുമ്പോള്‍ ഭക്ഷണവും കഴിച്ചിരിക്കും. ഞാന്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. എങ്ങനെയാണ് എല്ലാ ദിവസവും ഇതു തന്നെ കാണുന്നത്. എന്നാല്‍ ഇന്നു ഞങ്ങളുടെ കൊച്ചുമോന്റെ താല്പര്യങ്ങള്‍ ഇന്നു കാണുമ്പോള്‍ അത് തികച്ചും സ്വാഭാവികമാണെന്ന് മനസ്സിലായി. ശനിയാഴ്ച ദിവസം അമ്മു പത്രം നോക്കിയിരിക്കും, മക്ഡൊണാള്‍ഡിന്‍റെ പരസ്യം വരാന്‍. അവിടെ ലഞ്ചു കഴിച്ചാല്‍ കിട്ടുന്ന പ്ത്തു സെന്റിന്റെയും ഇരുപതു സെന്റിന്റെയും ചെറിയ സമ്മാനം എന്താണെന്ന് അറിയാന്‍. ആഴ്ചയിലൊരു ദിവസമെങ്കിലും അവള്‍ അച്ഛനെയും കൂട്ടി അവിടെ പോകും, ഭക്ഷണം കഴിക്കും.
വിദേശരാജ്യങ്ങളില് ഫ്ലാറ്റുകളില്‍ വളരുന്ന കുട്ടികളുടെ പല പ്രത്യേകതകളും അമ്മുവിനുന്റായിരുന്നു. ഉദാഹരണത്തിന് ഭക്ഷണം. ഞാന്‍ ചോദിക്കും " അമ്മുക്കുട്ടീ ഏതൊക്‍കെയാണ് junk food ?". അവള്‍ പറയും " ഐസ് ക്രീം , ഫ്രെഞ്ച്ച് ഫ്രൈ , ബര്‍ഗര്‍, ചോക്കലേറ്റ് " എന്നിവ."മിടുക്കി. മോള്ള്‍കേതൊക്കെ ആഹാരമാണ് ഇഷ്ടം ?" "ഇതെല്ലാം എനിക്ക് ഇഷ്ട്മാണ് " . കാര്യങ്ങള്‍ എല്ലാം അറിയാം, പക്ഷെ അത് മാത്രമേ കഴിക്കൂ. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥിരമായി സിന്ഡെറെല്ലായുടെ വീഡിയോ വച്ചുകൊടുക്കണം എന്നും. അതുതീരുമ്പോള്‍ ഭക്ഷണവും കഴിച്ചിരിക്കും. ഞാന്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. എങ്ങനെയാണ് എല്ലാ ദിവസവും ഇതു തന്നെ കാണുന്നത്. എന്നാല്‍ ഇന്നു ഞങ്ങളുടെ കൊച്ചുമോന്റെ താല്പര്യങ്ങള്‍ ഇന്നു കാണുമ്പോള്‍ അത് തികച്ചും സ്വാഭാവികമാണെന്ന് മനസ്സിലായി. ശനിയാഴ്ച ദിവസം അമ്മു പത്രം നോക്കിയിരിക്കും, മക്ഡൊണാള്‍ഡിന്‍റെ പരസ്യം വരാന്‍. അവിടെ ലഞ്ചു കഴിച്ചാല്‍ കിട്ടുന്ന പ്ത്തു സെന്റിന്റെയും ഇരുപതു സെന്റിന്റെയും ചെറിയ സമ്മാനം എന്താണെന്ന് അറിയാന്‍. ആഴ്ചയിലൊരു ദിവസമെങ്കിലും അവള്‍ അച്ഛനെയും കൂട്ടി അവിടെ പോകും, ഭക്ഷണം കഴിക്കും.
16.ദൂരിയാനെന്ന ചക്ക

ഒരു ദിവസം ഞങ്ങള്‍ പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയി. രൂക്ഷമായ ഒരു ഗന്ധം . എവിടെ നിന്നാണ് എന്ന് തിരഞ്ഞു. അപ്പോഴാണ് 'ദൂരിയാന്‍' എന്നു പേരുള്ള ഒരു ചക്കയാണ് വില്ലന്‍. അത് നമ്മുടെ വരിയ്ക ചക്ക പോലെ മുറിച്ചു വച്ചിരിക്കുന്നു. ചൈനക്കാര്‍ക് ഇഷ്ടപെട്ട ഭോജ്യമാണിതു. അവര്‍ ഇതു വാങ്ങി കൊണ്ടുപോകുംപോഴൊക്കെ മറ്റുള്ളവര്‍ ഈ മണം സഹിച്ചേ പറ്റൂ. നമ്മുടെ ചക്കയുടെ ഒരു ചെറിയ പതിപ്പാണ്. ചുളകള്‍ ചക്കയുടെ പോലെ തന്നെ. ബസ്സിലോ ട്രെയിനിലോ ഈ ഫലങ്ങള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. അത്യന്തം രുചികരമാണെന്ന് പറയുന്ന ഈ സാധനം മൂക്ക് പൊത്തി എങ്ങനെ കഴിക്കുമെന്നാണ് ഞങ്ങളുടെ സംശയം. ഒരു പ്രാവശ്യം ശ്രമിച്ചെങ്കിലും സാധിച്ചില്ല, അകത്താക്കാന്‍. ചില സമയത്തു മാത്രമേ ഏത്തപ്പഴം കിട്ടിയിരുന്നുള്ളൂ. ഓണത്തിനോ മറ്റോ. അതും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നു. വിലയും കൂടുതലാണ്. ഒരു പഴത്തിനു ഒരു സിങ്കപ്പൂര്‍ ഡോളര്‍ ( Rs 25 ) അന്ന്. മാങ്ങക്കും നല്ല വിലയാണ്. മലയേഷൃയില് നിന്നു തേങ്ങ ധാരാളം വരുന്നുണ്ട്. ചൈനക്കാരും മലയെഷ്യക്കാരും തേങ്ങാപ്പാല്‍ ധാരാളം ഉപയോഗിക്കുന്നു. തിരുമ്മിയ തേങ്ങയും കടകളില് കിട്ടും. മത്സ്യവും മാംസവും ധാരാളം. വളരെ വൃത്തിയായി വച്ചിരിക്കുന്നു. മാംസം മുറിക്കുന്നയാള്‍ കയ്യുറ ധരിച്ചിരിക്കും. ഏതെങ്കിലും രീതിയില്‍ ചീത്ത ആയ ഭക്ഷണ സാധനം വില്കുന്നത് കുറ്റകരമാണ്. പിടിച്ചാല്‍ കൈകൂലി കൊടുത്തു നമ്മുടെ നാട്ടിലെ പോലെ രക്ഷപെടാന്‍ സാധികുകയുമില്ല. അന്ന് ' ഭ്രാന്തന്‍ പശു '( mad cow ) പ്രശ്നം ഉണ്ടായപ്പോള്‍ ആയിരക്കണക്കിന് കിലോ മാംസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നശിപ്പിച്ചു കളഞ്ഞു. ഭക്ഷൃസാധനങ്ങളുടെ വിതരണ കാര്യത്തില്‍ മറ്റു രാജ്യക്കാരും സര്കാരും കാണിക്കുന്ന ശുഷ്കാന്തി നമ്മുടെ നാട്ടില്‍ എന്നാണാവോ വരുക? ഹോട്ടലുകളില് പോലും ഭക്ഷണ പരിശോധന ഒരു ചടങ്ങ് മാത്രമാണ് പലപ്പോഴും . മാസപ്പടി പറ്റുന്ന പരിശോധകരും കുറവല്ല.
15.കുഞ്ഞു ഭാരതം

സിങ്കപ്പൂര്‍ ഇന്ത്യക്കാര്‍ കൂടുതലായി പാര്‍കുന്ന ഭാഗമാണ് little India . ഇവിടെ നമ്മുടെ രാജ്യത്തില് കിട്ടുന്ന എല്ലാ സാധനങ്ങളും സുലഭമായി കിട്ടും. വാഴയിലയും കറിവേപ്പിലയുംഇന്ത്യക്കാരുടെ ധാരാളം കടകളും ഉണ്ട്. കുറെ നല്ല ഇന്ത്യന്‍ ഹോട്ടലുകളും ഉണ്ട്. പാര്‍ടികളും മറ്റും ഏറ്റെടുത്ത് നടത്തുന്നവര്‍. പലപ്പോഴും നമ്മുടെ ആള്‍കാര്‍ മാസത്തിലൊരിക്കല്‍ ഇവിടെ കൂടുന്നു. ഒന്നാം തരം മസാല്‍ ദോശയും തേങ്ങ ചമ്മന്തിയും വടയും കിട്ടും. നാട്ടിലെനിരക്ക് അപേക്ഷിച്ച് വില കൂടുതലാനെന്കിലും രുചികരമായ ഭക്ഷണം കിട്ടുന്നു. ചില സമയത്തു റോഡിലെ തിരക്ക് നമുടെ ചാല കമ്പോളതിന്റെയോ കൊല്കതാ തെരുവുകളുടെയോ അടുത്തെത്തും . പൊതുവേ സിങ്ങപോരിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വൃത്തി കുറവാണ് ഇവിടെ. കാരണം നമ്മുടെ നാടുകാരുടെ സ്വഭാവം തന്നെ. സാമാന്യം വലിയ ഒരു മാരിയമ്മന്‍ കോവില്‍ ഇവിടെ ഉണ്ട്. സിങ്കപൂരിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് കോംപ്ളെക്സ് ആയ മുസ്തഫ ഷോപ്പ് ഇവിടെയാണ്. ശേരങ്കൂണ്‍ റോഡ് ഇതിന്റെ നടുക്ക് കൂടി പോകുന്നു. കാളിയമ്മന്‍ ക്ഷേത്രം, അബ്ദുല്‍ ഗഫൂര്‍ മോസ്ക് , സിഖ് ഗുരുദ്വാര എല്ലാം ഇവിടെ ഉണ്ട് . നമ്മുടെ നാട്ടുകാര്‍ സിങ്ങപൂരില്‍ എവിടെ താമസിച്ചാലും ആഴ്ച്ചയിലോരിക്കലെന്കിലും ഇവിടെ വരാതിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.
14.ബുകിറ്റ് പഞ്ചാങ്ങും പരിസരവും
ഞങ്ങള്‍ താമസിച്ചിരുന്നത് ബുക്കിറ്റ് പഞ്ചാന്ഗ് എന്ന സ്ഥലത്തായിരുന്നു. സിങ്ങപോരിലെ സ്ഥലങ്ങള്കെല്ലാം മലായ് ഭാഷയിലുള്ള പേരുകളാണ്. ബുകിറ്റ് ടിമ, ചാങ്ങി, എന്നിങ്ങനെ. മലായ് ഭാഷക്ക് സ്വന്തമായ ഒരു ലിപി ഇല്ലായിരുന്നു എന്ന് പറയുന്നു. ഇക്കാരണത്താല് ഇംഗ്ലീഷ് ലിപി തന്നെ ഉപയോഗിക്കുന്നു. സിങ്കപ്പൂരില്‍ സൈന്‍ ബോര്‍ഡില്‍ എല്ലാം മലായ് വാക്കുകള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതികാണാം. ഞങ്ങള്‍ താമസിച്ച ഫ്ലാടിനടുത്തു ഒരു മുരുകന്‍ ക്ഷേത്രം ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും അവിടെ പോകാറുണ്ടായിരുന്നു. എല്ലായിടത്തും പുല്ത്തകിടിചെത്തി വൃത്തിയാക്കി വച്ചിരിക്കുന്നു. ചെറിയ ഷോപ്പുകള്‍ നാലോ അഞ്ചോ ഫ്ലാടുകള്ക് നടുവിലുണ്ടു. മിക്കവാറും എല്ലാ സാധനങളും അവിടെ കിട്ടും. നാലു ഫ്ലാടുകല്ക് ഒരു പാര്കുണ്ടു. കുട്ടികള്‍ക് കളിക്കാനും മാതാ പിതാക്കള്ക്കു സൊറ പറയാനും തുറസ്സായ സ്ഥലത്തു വൈകുന്നേരം കൂടാം. പാര്ക്കിലെ ഉപകരണങ്ങളുടെ ചെറിയ തകരാര്‍ പോലും അപ്പോപ്പോള്‍ തന്നെ ശരിയാക്കുന്നു, ജോലിക്കാര്‍ വന്നു. പിന്നെ മിക്കവയും എല്ലാ സമയത്തും ഫ്ലാറ്റിന്റെ താഴത്തെ തുറസ്സായ കാര്‍ പാര്‍കില്‍ ഇട്ട ബെഞ്ചില്‍ ഒരു കൂട്ടം വൃദ്ധര്‍ ഇരിക്കുന്നത് കാണാം. വെറുതെ എന്തെങ്കിലും പറഞ്ഞു കൊണ്ടു. സമൂഹത്തില്‍ നിന്നു തികച്ചും ഒറ്റപ്പെട്ടവര്‍. പുക വലിച്ചു കൊണ്ടു. നമ്മുടെ നാട്ടിലും വയസ്സന്‍സ് ക്ലബ്ബുകള്‍ അവിടവിടെ കാണാമല്ലോ. ആയുര്‍ ദൈര്‍ഘം വര്‍ദ്ധിക്കും തോറും പ്രായമായവരുടെ സംരക്ഷണം ഒരു പ്രശ്നമായി വരുന്നു, ഇവിടെയും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയം തികയാത്ത മക്കള്‍ക് മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനഃപൂര്‍വ്വം അല്ലെങ്കിലും. പുറകോട്ടു നോക്കി നടന്നുകൊണ്ട് മുന്‍പോട്ടു പോകാന്‍ ആരും ശ്രമിക്കുകയില്ലല്ലോ. ചരിത്രം വീണ്ടും ആവര്‍ത്തിക്കും എന്ന് ആരും ഒര്മിക്കുന്നുമില്ല.
13.ശാസ്ത്രകേന്ദ്രം



ശാസ്ത്ര കേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ക് വളരെയധികം പ്രയോജനകരമാണ്. സാധാരണ സ്കൂളുകളില്‍ ഇല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചു ശാസ്ത്ര തത്വങ്ങള്‍ ഇവിടെ ചിത്രീകരിക്കുന്നു. പലപ്പോഴും അന്വേഷണത്വരയുള്ള കുട്ടികള്‍ക് അവിടെ എത്ര സമയം ചിലവഴിച്ചാലും മതിയാവാറില്ല. പക്ഷെ നമ്മുടെ രാജ്യത്ത് ശാസ്ത്ര കേന്ദ്രങ്ങള്‍ വളരെ കുറച്ചേ ഉള്ളൂ . നഗരങ്ങളില്‍ ഉള്ളത് തന്നെ വളരെ കുറച്ചു പേര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. സിനിമ പോലുള്ള പലായന വിനോദങ്ങളോടാണ് കുട്ടികള്‍ക് പോലും പ്രിയം.
സിങ്കപ്പൂരില്‍ ഒരു ഒന്നാം കിട ശാസ്ത്ര കേന്ദ്രമുണ്ട്. ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കാനും ചിത്രീകരിക്കാനും ഉതകുന്ന ധാരാളം പ്രവര്ത്തിക്കുന്നമാതൃകകള്‍ ഇവിടെയുണ്ട്.ബുദ്ധിയും അന്വേഷണ താല്പര്യ്വുമുള്ള കുട്ടികള്‍ക് വളരെ പ്രയോജനപ്പെടുന്നവ. ഒരിക്കല്‍ മാത്രം കാണാന് പ്രവേശന ഫീസ് അല്പം കൂടുതലാണ്. പക്ഷെ വാര്ഷിക അംഗത്വഫീസ് കുറവാണ്. ഇവിടെ Imax എന്നറിയപ്പെടുന്ന ഒരു ത്രിമാന പ്രദര്ശനവുമുണ്ടു. ഞങ്ങള്‍ അവിടെ ചെന്ന ദിവസം ഈജിപ്തിലെ തൂത്ന്‍ഖാമന് എന്ന യുവരാജാവിന്റെ മമ്മിയെ പറ്റിയുള്ള കഥയായിരുന്നു. ഇംഗ്ളണ്ടില് നിന്നുള്ള ഒരു ഗവേഷകന്‍ ആ മമ്മി എങ്ങനെ കണ്ടെത്തിയെന്നും,അന്ധവിശ്വാസികള്‍ അദ്ദേഹത്തിന്റെ മരണം ഈ മമ്മിയുടെ പര്യവേക്ഷണത്തില്‍ ഏതോ ഒരു ജീവി കടിച്ചതുകൊണ്ടാണെന്നു വിശ്വസിക്കുന്നതും ഒക്കെ എത്ര യഥാതഥമായി കാണിച്ചിരിക്കുന്നു. പിരമിഡുകളുടെ ലോകത്തിലേക്ക് എന്നെങ്കിലും പോകണമെന്ന ആഗ്രഹമുള്ള ഞങ്ങള്‍ക്ക് അതൊരു മനോഹരമായ കാഴ്ച ആയിരുന്നു. ശരിക്കും പിരമിഡുകളുടെ അകത്തു കയറി കാണുന്ന അനുഭവം. ഇത്തരംപ്രദര്‍ശനങ്ങള്‍ എല്ലാ മാസവും മാറുന്നുണ്ട്. വാര്ഷിക അംഗത്വം എടുത്തവര്ക് എല്ലാ മാസവും ഈ കേന്ദ്രത്തില്‍ വരാന്‍ കൂടുതല്‍ ആകര്‍ഷണമായി. വിനോദവും വിജ്ഞാനവുംഒരു പോലെ പ്രദാനം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളും പ്രദര്ശനങ്ങളും നമുക്കും വേണ്ടതാണ്. പക്ഷെ നമ്മുടെ വിദ്യാഭ്യാസ നായകന്മാര്ക് അബദ്ധ ജടിലമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അവയെ എതിര്കുന്നതിലും ന്യായീകരിന്നതിലും തെരുവ് യുദ്ധങ്ങളിലും മാത്രമേ താല്പര്യമുള്ളല്ലോ. എന്തിനവരെ മാത്രം പറയുന്നു. അധ്യാപകരും രക്ഷകര്ത്താക്കളും എല്ലാം നാശോന്മുഖമായ പാതയിലാണ്. നമുക്കെല്ലാം ബുദ്ധി എന്നുണ്ടാവുമോ ആവോ ?
Courtesey pictures : www.science.edu.sg/ssc/
12.മൃഗശാലയും രാത്രി സഫാരിയും





ഇത്ര ചെറിയ രാജ്യമായിട്ടുകൂടി സിങ്കപ്പൂരില്‍ കാണാന്‍ എന്തൊക്കെ ഒരുക്കിയുട്ടുന്ടു എന്നുള്ളത് അത്ഭുതം തന്നെയാണ്. ഒന്നാം തരം ഒരു മൃഗശാലയുന്ടു. മിക്കവാറും എല്ലാതരം മൃഗങ്ങളും അവിടെയുണ്ട്. തമാശക്കാരായ കുട്ടിക്കുരങ്ങ്ന് മുതല്‍ ആനയും സിംഹവും വരെ. പക്ഷി സങ്കേതത്തിലെ പോലെ, അവയുടെ സ്വാഭാവിക താമസ സൌകര്യതോടുക്കൂടി തന്നെ. സീല്‍ എന്ന് പറയുന്ന നീര്കുതിരകളുടെ അഭ്യാസ പ്രകടനവും ഉണ്ട്. മനുഷ്യര് ചെയ്യുന്നത് പോലെ കയ്യടിക്കാനും പരിശീലകനു കൈ കൊടുക്കാനും അവയ്ക്ക് കഴിയുന്നു. കുണുങ്ങി കുണുങ്ങിയും നിരങ്ങിയും ഉള്ള അവയുടെ ചലനം തന്നെ കൌതുക കരമാണ്. ഓരോ പ്രകടനവും കഴിയുമ്പോള്‍ അവയുടെ ഇന്ഷ്ട ഭോജ്യമായ മത്സ്യം കൊടുക്കുന്നത് കാണാം.
രാത്രി സഫാരിയും കൌതുകകരമാണ്. രാത്രി എട്ടു മണി കഴിഞ്ഞേ സഫാരി തുടങ്ങുകയുള്ളൂ. ഒരു ചെറിയ ട്രെയിനില്‍ ആണ് കാഴ്ച കണാന് യാത്ര. മൃഗങ്ങളെ ആലോസരപ്പെടുതാതെയുള്ള ചെറിയ തോതിലുള്ള വെളിച്ചം ഉണ്ട്. റെയില്‍വേ ലൈനിന്റെ രണ്ടു വശത്തും സംരക്ഷണ വേലിയും ഉണ്ട്. പക്ഷെ പൊതുവേ മൃഗങ്ങള്‍ എല്ലാം ശാന്ത സ്വഭാവികളാണ്. മത്തു പിടിച്ചതുപോലെ, അഥവാ ഡ്റഗ് അടിച്ചതുപോലെ മന്ദ ബുദ്ധികളായാണ് അവ കാണപ്പെട്ടത്. ട്രെയിന്‍ കടന്നു പോകുമ്പൊള്‍ ആരാണ് ഞങളുടെ സ്വൈര ജീവിതത്തെ ശല്യപ്പെടുത്തുന്നത് എന്ന് ചോദിക്കുന്ന മാതിരി തല ഉയര്ത്തി നോക്കുന്നു. പരിശീലനം കിട്ടിയവയെപ്പോലെ. ഒരു മണികൂര്‍ ആണ് സഫാരി. ഞങ്ങളെ പ്പോലെ ഇത്തരം സവാര്കള്‍ കണ്ടു പരിചയമില്ലാതവര്ക് കൌതുകം ഉണ്ടാകുന്നു ഈ കാഴ്ച.
Pictures courtsey :
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)