സിങ്കപ്പൂര്‍ ഒരു ഷോപ്പിങ്ങ് പറുദീസയാണു. സിങ്കപൂരിന്റെ വളര്ച്ച ആകാശത്തിലെക്കാണ് എന്ന് ആരോ പറഞ്ഞു കേട്ടു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അംബര ചുംബികളാണ് എല്ലായിടത്തും, ഫ്ലാടുകലാണെങ്ങ്കിലും കച്ചവട സ്ഥാപനങ്ങളാണെങ്കിലും. കച്ചവടത്തിനു പല തന്ത്രങ്ങളാണ്. ആനയെ വാങ്ങിയാല്‍ ചേന ഫ്രീ എന്ന് പറയുന്നതു പോലെ പരസ്യങ്ങളുടെ പ്രവാഹം തന്നെ. പേപ്പര്‍ ആകെ ഒരെണ്ണമേ ഉള്ളൂ. സിങ്കപ്പൂര്‍ straittimes . അത് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതാണ്. അതിന്റെ തന്നെ ഒരു സായാഹ്ന പത്രവുമുന്ടു. വാര്ത്തകള്‍ക് പ്രത്യക്ഷമായി സെന്സരിങ്ഇല്ലെങ്കിലും സര്‍കാരിനു സ്വീകര്യമല്ലാത്തവ പ്രത്യക്ഷപ്പെടാറില്ല. തൊട്ടടുത്ത രാജ്യമാണെങ്കിലും ഇന്ത്യയെപ്പറ്റിയുള്ള വാര്‍ത്തകള്‍ എവിടെയെങ്കിലും കണ്ടാലായി ഉള്ളിലെ പേജുകളിലെവിടെയെന്കിലും. പരസ്യങ്ങള്‍ ധാരാളം. പേജുകളില്‍ മുക്കാല്‍ പങ്കും പരസ്യം തന്നെ. എല്ലാ മാസവും ഓരോ കാരണം പറഞ്ഞു SALE നടക്കുന്നു. നമ്മുടെ ഭാഷയില്‍ reduction sale . കൊച്ചു കുഞ്ഞുങ്ങള്‍ പോലും പത്രത്തിന്റെ കൂടെ വരുന്ന McDonald KFC ഇവയുടെ പരസ്യം നോക്കി അവിടെ ചെന്നു ഭക്ഷണം കഴിച്ചു പത്തു സെന്റിനും ഇരുപതു സെന്റിനും കിട്ടുന്ന ചെറിയ സമ്മാനങ്ങള്‍ വാങ്ങുന്നു, അഞ്ചും പത്തും ഡോളറിനു ഭക്ഷണം കഴിച്ചിട്ട്. പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ പഴയവ കുറഞ്ഞ വിലയ്ക് വില്കുന്നു. കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങള്. മൈക്റോവേവ് ഓവനും കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ ക്യാമറ തുടങ്ങി പലതും. സഞ്ചാരികള്‍ക് പ്രോത്സാഹനമായി ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ചിലവാക്കുന്നവര്ക് വില്പന നികുതി എയര്‍പോര്‍ട്ടില്‍ വച്ചു മടക്കികൊടുക്കുന്നു. ഇതിന് വേണ്ടി സാധനം വാങ്ങിയ കടയില്‍ നിന്നു GST Refund form പൂരിപ്പിച്ചു വാങ്ങി ബില്ലോടുകൂടി എയര്‍പോര്‍ട്ടില്‍ ഇതിനുള്ള കൌണ്ടറില്‍ കൊടുത്താല്‍ മതി. അപ്പോള്‍ തന്നെ പണം കിട്ടും. അല്ലെങ്കില് അയച്ചു തരും. തീര്‍ച്ച.
എല്ലാ സെന്റെരുകളിലും കുട്ടികള്‍ക് കളിക്കാനുള്ള സ്ഥലം ഉണ്ട്. പല മാതാപിതാക്കളും കുട്ടികളെ കളിക്കാനാക്കി ഒന്നോ രണ്ടോ മണികൂര്‍ കഴിഞ്ഞു സാധനങ്ങള്‍ വാങ്ങി കുട്ടികളെയും കൂടി പോകുന്നത് കാണാം. പല സ്ഥലത്തും വളരെ ഭംഗിയുള്ള അക്വേറിയം കാണാം. താഴത്തെ നിലയില്‍ തുടങ്ങി ഏറ്റവും മുകളിലത്തെ നില വരെ എത്തുന്ന കുഴല്‍ രൂപത്തിലുള്ള സ്ഫടിക ഭിത്തികളോട് കൂടിയവ. സിങ്കപ്പൂരില്‍ കേബിള്‍ tv യും സര്‍ക്കാര്‍ നിയന്ത്ര്ണത്തിലാണ്. ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ ലോക കപ്പു ക്രിക്കറ്റു കാണാന്‍ ഒരു കളിക്ക് 35 ഡോളര്‍ കൊടുക്കണമായിരുന്നു. ഞങ്ങള്‍ പല വീട്ടുകാര് ഒന്നിച്ചിരുന്നു കളി കണ്ടു . ചുരുക്കത്തില്‍ കേബിള്‍ പത്ര മാധ്യമ്ങ്ങള്ക് സര്‍ക്കാര്‍ നിയന്ത്രണം നല്ലവണ്ണം ഉണ്ട്. ഒരു പക്ഷെ നമ്മെപ്പോലെ സ്വാതന്ത്ര്യം എന്ത് തോന്നിയ വാസം കാണിക്കാനും അല്ല എന്ന് കാണിക്കാനാവുമോ എന്തോ ? ചിലപ്പോള്‍ നമ്മുടെ അമിതമായ സ്വാതന്ത്ര്യം നമ്മെ എവിടേക്ക് എത്തിക്കുന്നു എന്ന് ചിന്തിച്ചു പോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ