

ഞങ്ങള്‍ താമസിച്ച വീട്ടില്‍ ശ്രീലങ്കകാരിയായ ഒരു പെണ്കുട്ടി ജോലിക്കുണ്ടായിരുന്നു. തമിഴ് നല്ലപോലെ സംസാരിക്കും. സാമ്പാറും രസവുമൊക്കെ ഒന്നാംതരമായി ഉണ്ടാക്കും. പ്രത്യേകിച്ചും സസ്യാഹാരം നല്ലവണ്ണമുന്ടാകുന്നത് കൊണ്ടു എന്റെ ആമാശയ കാര്യം കുശാലായി. കേരളത്തില്‍ കിട്ടുന്ന എല്ലാ സാധനങളും സിങ്ങപൂരിലും കിട്ടും. മലയേഷൃക്കാര് ധാരാളം തേങ്ങ പാചകത്തില്‍ ഉപയോഗിക്കും. മാര്‍കെറ്റില്‍ തിരുമ്മിയ തേങ്ങ വരെ കിട്ടും. മീനും ഇറച്ചിയുമൊക്കെ സുലഭം. അടുക്കളയില്‍ നിന്നു രാവിലെ ആറ് മണിമുതല്‍ തമിഴ് പാട്ടു കേള്‍കാം.പാടു റേഡിയോവില്‍ നിന്നു . ഇതാണ് അവളുടെ പ്രധാന ദൌര്‍ബല്യം. അവളുടെ മുതു മുത്തച്ഛന്‍ ഇന്ത്യക്കാരനായിരുന്നു എന്ന് തോന്നുന്നു. എന്നാലും ആ സംസ്കാരം ചോര്‍ന്നുപോകാതെതന്നെ അവള്‍ക്ക് കിട്ടിയിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രി വൈകിയുള്ള തമിഴ് പടവും കണ്ടിട്ടേ അവള്‍ ഉറങ്ങൂ. ഇവിടെ ധാരാളം ശ്രീലന്കക്കാര്‍ പണിയെടുക്കുന്നു. അതില്‍ നല്ലൊരു ഭാഗം വീടുജോലിക്ക് വന്ന സ്ത്രീകള്‍ ആണ്. എല്ലാ ആഴ്ചയും അവര്‍ മുടങ്ങാതെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. രണ്ടു വര്ഷം കൂടുമ്പോള്‍ വീട്ടില്‍ പോയി അവരുടെ സമ്പാദ്യം വീട്ടിലേല്പിച്ചു തിരിച്ചു വരുന്നു. ഏതെങ്കിലും തമിഴരുടെയോ മലയാളിയുടെയോ വീട്ടിലേക്ക് വീണ്ടും . ഫിലിപ്പൈന്‍സില് നിന്നും വീടുജോലിക്കര്‍ ഉണ്ട്. അവര്‍ കൂടുതലും ചൈനക്കാരുടെ വീട്ടിലാണ് ജോലി ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ശനിയാഴ്ച ഉച്ചക്കുശേഷം ഇവര്‍ എല്ലാം സിറ്റി സെന്റെരിലുള്ള ഒരു മൈതാനത്ത് ഒന്നിച്ചു കൂടുന്നു. സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം വിശേഷങ്ങളും ദുഖങ്ങളും കൈമാറുന്നു. സിങ്കപ്പൂര്‍ ഗവണ്മെന്റ് ജോലിക്കാര്ക് കൊടുക്കുന്ന ശമ്പളത്തിന്നു തുല്യമായ തുക സര്‍കാരില്‍ അടക്കണം. ഇവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചിലവുകള്ക് വേണ്ടി. കൃത്യമായ നിബന്ധനകല്‍കനുസരിച്ചു മാത്രമേ ജോലിക്കാരെ വയ്കാന്‍ പാടുള്ളൂ. അവര്‍ പരാതി പെട്ടാല്‍ കേസും മറ്റുമാവും. അതുകൊണ്ടു പൊതുവെ അവര്‍കു സാമാന്യം മര്യാദയായി ജീവിക്കാന്‍ കഴിയുന്നു. അപൂര്‍വം ചൈനക്കാരുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാരുണ്ടു.
ചിത്രങള്‍ സിങ്ങപൂരിലെ ഹിന്ദു ക്ഷേത്രങള്‍ ; കടപ്പാട് താഴെകൊടുക്കുന്നു ;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ