സിങ്കപ്പൂര്‍ മലയേഷ്യയുടെ ഒരു ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് സിങ്കപ്പൂര്‍ സ്വതന്ത്ര രാഷ്ട്രമായത്. ഇപ്പോഴും വെള്ളത്തിന് പോലും സിങ്കപൂറിനു മലയേഷ്യയെ ആശ്രയിക്കേണ്ടിവരുന്നു. എന്നാലും സിങ്കപൂരും മലയേഷൃയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. സിങ്കപൂറിന്‍റെ ഒത്ത നടുക്ക് കൂടി പോകുന്ന റെയില്‍വേ ലൈന്‍ ഇപ്പോഴും മലയേഷ്യയുടെതാണ്. ധാരാളം മലയേഷൃക്കാര് സിങ്കപ്പൂരില്‍ ജോലി ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും പൊതുവെ തടിച്ചവരാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നു. പുരുഷന്മാര്‍ സാമാന്യം നല്ലപോലെ സ്വര്‍ണാഭരണം ധരിക്കുന്നു. പുരുഷന്മാര്‍ തടിച്ച സ്വര്‍ണമാലയും കയ്യില്‍ ധരിക്കുന്ന ചെയിനും ധരിക്കുന്നത് സാധാരണമാണ്. എല്ലാതരം ഭക്ഷണ സാധനങ്ങളും കിട്ടുന്ന food court ഇല്‍ മലയേഷ്യന്‍ ആഹാരത്തിനു നല്ല തിരക്കാണ്. അല്പം എരിവു കൂടുതലാണ്, നമ്മുടെ ആന്ധ്ര അച്ചാര് പോലെ. ആള്‍ക്കാര്‍ ഭക്ഷണപ്രിയരാണെന്നത് അവരെ കണ്ടാല്‍ തന്നെ അറിയാം. മലേഷൃക്കാര് പലരും ആഴ്ചയുടെ അവസാനം തിരിച്ചു മലയേഷ്യക്ക് പോകുന്നു. ജോഹോര്‍ ബറു എന്ന അതിര്‍ത്തി കടന്ന്. ഞങ്ങള്‍ താമസിച്ചിരുന്ന ബുകിറ്റ് പഞ്ചാങ്ങിനു വളരെ അടുത്താണ് ജോഹോര്‍ ബറു. പൊതുവെ പച്ചക്കറിക്കും മറ്റു ഭക്ഷൃ സാധനങള്‍കും മലയേഷ്യയില് വില കുറവായതുകൊന്ടു സിങ്കപൂരിലെ ആള്‍കാര്‍ സ്ഥിരമായി വിസ എടുത്തു മലയേഷ്യയില് പോയി ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. വിസക്ക് നല്ല ചാര്‍ജുണ്ടു. അതിര്‍ത്തിയില്‍ നല്ല ചെക്കിങ്ങും ഉണ്ട്. എന്നാലും. തമിള്‍, മലായ്, ഇങ്ഗളീഷ് ഭാഷകള്ക് തുല്യ പ്രാധാന്യം സിങ്കപ്പൂര്‍ സര്‍ക്കാര്‍ കൊടുക്കുന്നു. എല്ലാ സൈന്‍ ബോര്‍ഡുകളിലും മൂന്ന് ഭാഷകളിലും എഴുത്തുണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ