

സിങ്കപൂര് ഒരു fine സിറ്റി ആണെന്ന് പറയാറുണ്ട്. എന്തിനും ഏതിനും ഫൈനടിക്കുമെന്നു അവിടെ എഴുതിവച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ അവിടെ ആരും ഫൈന്‍ കൊടുക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കില്‍ ഫൈന്‍ കൊടുക്കേണ്ടിവരുന്ന രീതിയില്‍ പെരുമാറുന്നത് കണ്ടിട്ടില്ല. സ്കൂള്‍ കുട്ടികള്‍ പോലും ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ ടിക്കെറ്റ് ഇടാനുള്ള പെട്ടി അന്വേഷിക്കുന്നത് കാണാം. റോഡില്‍ കണ്ടത് വലിച്ചെറിയുന്ന സ്വഭാവം ഉണ്ടാകാതിരുന്നാല്‍ നന്ന്. നമ്മുടെ നാട്ടുകാര്‍ അവിടെ ചെല്ലുമ്പോള്‍ അറിയാതെ ഈ പണി ചെയ്തു എന്ന് വരാം. പക്ഷെ 500- 1000 സിങ്കപ്പൂര്‍ ഡോളര്‍ ഫൈന്‍ കൊടുക്കണമെന്ന് കാണുമ്പോള്‍ നമ്മളും മര്യാദക്കാരാവും, മാന്യന്മാരും. പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിട്ടില്ല. പക്ഷെ 30 - 40 നിലയുള്ള ഫ്ലാറ്റിന്റെ മുകളില്‍ നിന്നു പോലും ആരും താഴെയ്കു വലിചെരിയാറില്ല. ഭക്ഷണത്തിന്റെ അവശിഷ്ടം ഒരു കവറിലും മറ്റു സാധനങ്ങള്‍ വേറെ ഒരു കവറിലും ആക്കി ഫ്ലാറ്റില്‍ തന്നെ താഴോട്ട് പോകുന്ന ഒരു കുഴലില്‍ നിക്ഷേപിച്ചാല് അത് കൊണ്ടുപോകുന്ന വാഹനതിലെതിക്കൊള്ളും. ഓടകള്‍ എല്ലാം സ്ലാബുകള്‍ വച്ചു മൂടിയിരിക്കുന്നു. റോഡില്‍ എത്ര വലിയ മഴയ്കുശേഷവും ഒരു തുള്ളി വെള്ളം കെട്ടി നില്‍ക്കയില്ല. റോഡരുകില്‍ കൊണ്ടുവച്ച വേസ്റ്റ് കറുപ്പ് ബാഗിലും ചുവന്ന ബാഗിലും കാണാം. അത് രാവിലെയും വൈകുന്നേരവും വണ്ടിയില്‍ എടുത്തു കൊണ്ടു പോകും. പട്ടിയും പൂച്ചയും ഈ ബാഗുകള്‍ തുറന്നിടാറില്ല. ഭക്ഷണം തേടി നടക്കുന്ന പെറുക്കികള് ഇല്ലേ ഇല്ല. അവരെ കണ്ടാല്‍ തന്നെ ഉടന്‍ തന്നെ ജയിലിലോ മാനസിക ആശുപത്രിയിലോ ഉടനെ എത്തിക്കും. സര്‍ക്കാര്‍ ചിലവില്‍ അവര്‍ക്ക് കഴിയാം. ഇങ്ങനെയൊക്കെ ഉള്ളിടത്ത് ക്ലീന്‍ സിറ്റി അല്ലാതാവുമോ ? പക്ഷെ അവിടെയും നമ്മുടെ ആള്‍ക്കാര്‍ കൂടുതല്‍ താമസിക്കുന്ന little India യിലും china town ഇലും സംഗതി നാട്ടിലെപോലെ തന്നെ, മിക്കവാറും. വൃത്തി കുറവാണ്.
ചിത്രങ്ങല്ക് കടപ്പാട് :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ