ചാംഗി എയര്‍പോര്‍ട്ട് വലിപ്പത്തില്‍ ഏഷ്യയില്‍ രണ്ടാമാത്തെതാണെന്നു തോന്നുന്നു. അന്ന്നുതന്നെ രണ്ടു മിനുട്ടില്‍ ഒരി വിമാനം പറന്നുയര്നിരുന്നു. ജപ്പാന്‍ ഓസ്ട്രേലിയ, അമേരിക്കയുടെ പസിഫിക് തീരത്തുള്ള കാലിഫോര്‍ണിയ മുതലായ പട്ടണങ്ങളിലേക്കു സിങ്കപ്പൂര്‍ വഴിയാണെളുപ്പം. അന്താരാഷ്ട്ര തീയതിരേഖ (dateline )കടന്നു പോകുന്നത് കൊണ്ടു അങ്ങോട്ടുപോകുംപോള്‍ സമയവും ലഭിക്കാം.വിമാനങ്ങള്‍ നാടുഭാഷയില്‍ പറഞ്ഞാല്‍ 'മത്തി അടുക്കുന്നതു' പോലെ അല്ലെങ്കില്‍ ചാകരയുള്ള കടപ്പുറത്ത് വള്ളങ്ങള്‍ കിടക്കുന്നതുപോലെ കാണാം. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് എയര്‍പോര്‍ട്ടില്‍ നിന്നു അര മണിക്കൂര്‍ ടാക്സിയില്‍യാത്രയുണ്ടു. നേരം പുലര്ന്നതുകൊണ്ടു റോഡിലേക്ക് തന്നെ നോക്കിയിരുന്നു. വളരെ വൃത്തിയായും അടുക്കായും നിര്‍മിച്ച നിരത്തുകള്‍. വഴിവിളക്കുകളുടെ വൈദ്യുതി ബന്ധങ്ങളെല്ലാം ഭൂമിക്കടിയില്‍.കെട്ടിടങ്ങളെല്ലാം പുതിയതായി പൈയിന്റടിച്ചതുപോലെ. സിങ്കപ്പൂര്‍ എന്ന രാഷ്ട്റം ഉണ്ടായത് തന്നെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. ഏകദേശം 700 ച കിലോമീറ്ററിലധികം വിസ്തീര്‍ണമില്ലാത്ത ( സുമാര്‍ കോഴിക്കോട് ജില്ലയുടെയത്ര ) സിങ്കപ്പൂര്‍ ഒരു സ്വതന്ത്ര രാഷ്ട്രമായത് 1965 ഇല്‍ ആണ്. ഈ രാജ്യം 43 വര്‍ഷത്തിനകം കൈവരിച്ച പുരോഗതി അസൂയാവഹമാണ്. വെള്ളം മലയേഷൃ്യില് നിന്നാണ്. ഭക്ഷണ സാധനങ്ങള്‍ സിംബാബ്വേ യില്‍നിന്നു വരെ വരുന്നുണ്ട്. പാല്‍ ആസ്ട്റേലിയയില്‍ നിന്നു. മാംസം യൂറോപ്പില് നിന്നു അങ്ങനെ. ഇലക്ട്രോണിക് ഉപകരണങ്ങള് അല്ലാതെ ഒന്നും തന്നെ ഇവിടെ ഉണ്ടാക്കുന്നില്ല. ( ഇന്നത്തെ കേരളം പോലെ , ശരിക്കും ഒരു കണ്‍സ്യൂമര്‍ രാഷ്ട്രം). എല്ലാ പ്രധാനപ്പെട്ട multinational കമ്പനികളും ഇവിടെ പ്രവര്ത്തിക്കുന്നു. ടേണ്‍ ഓവറിന്‍റെ ഒരു നിശ്ചിത ശതമാനം ഇവിടെത്തന്നെ ചിലവാക്കണം എന്ന് നിയമമാണ്. വിദ്യാഭ്യാസ സ്ഥാപനങളിലെ ഗവേഷണത്തിനുള്‍പെടെ ഈ തുക ഉപയോഗിക്കാം. വ്യാപാരമാണ് അടുത്ത വ്യവസായം. ഷോപ്പിങ്ങിനു പോകുന്നവരുടെ പറുദീസയാണ് സിങ്കപ്പൂര്‍. എന്ത് വേണമോ അത് മുസ്തഫ പോലെയുള്ള സൂ്പ്പര്മാര്‍കറ്റില്‍ കിട്ടും. പോക്കെറ്റ് നിറഞ്ഞിരിക്കണമെന്നു മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ